Surah 81 of 114

Surah The Overthrowing

At-Takwir

سُوْرَةُ التَّكْوِيْرِ

29 ayahs · Mecca

Read Surah The Overthrowing (سُوْرَةُ التَّكْوِيْرِ, At-Takwir) — chapter 81 of the Holy Quran with 29 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 81:1

1

إِذَا ٱلشَّمۡسُ كُوِّرَتۡ 

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍

Ayah 81:2

2

وَإِذَا ٱلنُّجُومُ ٱنكَدَرَتۡ 

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍

Ayah 81:3

3

وَإِذَا ٱلۡجِبَالُ سُیِّرَتۡ 

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍

Ayah 81:4

4

وَإِذَا ٱلۡعِشَارُ عُطِّلَتۡ 

പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍

Ayah 81:5

5

وَإِذَا ٱلۡوُحُوشُ حُشِرَتۡ 

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍

Ayah 81:6

6

وَإِذَا ٱلۡبِحَارُ سُجِّرَتۡ 

സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍

Ayah 81:7

7

وَإِذَا ٱلنُّفُوسُ زُوِّجَتۡ 

ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍

Ayah 81:8

8

وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ 

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍

Ayah 81:9

9

بِأَیِّ ذَنۢبࣲ قُتِلَتۡ 

താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌

Ayah 81:10

10

وَإِذَا ٱلصُّحُفُ نُشِرَتۡ 

(കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍

Ayah 81:11

11

وَإِذَا ٱلسَّمَاۤءُ كُشِطَتۡ 

ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

Ayah 81:12

12

وَإِذَا ٱلۡجَحِیمُ سُعِّرَتۡ 

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍

Ayah 81:13

13

وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ 

സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍

Ayah 81:14

14

عَلِمَتۡ نَفۡسࣱ مَّاۤ أَحۡضَرَتۡ 

ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌

Ayah 81:15

15

فَلَاۤ أُقۡسِمُ بِٱلۡخُنَّسِ 

പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു

Ayah 81:16

16

ٱلۡجَوَارِ ٱلۡكُنَّسِ 

സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

Ayah 81:17

17

وَٱلَّیۡلِ إِذَا عَسۡعَسَ 

രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും

Ayah 81:18

18

وَٱلصُّبۡحِ إِذَا تَنَفَّسَ 

പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു)

Ayah 81:19

19

إِنَّهُۥ لَقَوۡلُ رَسُولࣲ كَرِیمࣲ 

തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു

Ayah 81:20

20

ذِی قُوَّةٍ عِندَ ذِی ٱلۡعَرۡشِ مَكِینࣲ 

ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)

Ayah 81:21

21

مُّطَاعࣲ ثَمَّ أَمِینࣲ 

അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)

Ayah 81:22

22

وَمَا صَاحِبُكُم بِمَجۡنُونࣲ 

നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ

Ayah 81:23

23

وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِینِ 

തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌

Ayah 81:24

24

وَمَا هُوَ عَلَى ٱلۡغَیۡبِ بِضَنِینࣲ 

അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല

Ayah 81:25

25

وَمَا هُوَ بِقَوۡلِ شَیۡطَـٰنࣲ رَّجِیمࣲ 

ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല

Ayah 81:26

26

فَأَیۡنَ تَذۡهَبُونَ 

അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌

Ayah 81:27

27

إِنۡ هُوَ إِلَّا ذِكۡرࣱ لِّلۡعَـٰلَمِینَ 

ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല

Ayah 81:28

28

لِمَن شَاۤءَ مِنكُمۡ أَن یَسۡتَقِیمَ 

അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി

Ayah 81:29

29

وَمَا تَشَاۤءُونَ إِلَّاۤ أَن یَشَاۤءَ ٱللَّهُ رَبُّ ٱلۡعَـٰلَمِینَ 

ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല