Ayah 80:1
۞ عَبَسَ وَتَوَلَّىٰۤ
അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു
Ayah 80:2
أَن جَاۤءَهُ ٱلۡأَعۡمَىٰ
അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍
Ayah 80:3
وَمَا یُدۡرِیكَ لَعَلَّهُۥ یَزَّكَّىٰۤ
(നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ
Ayah 80:4
أَوۡ یَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰۤ
അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ
Ayah 80:5
أَمَّا مَنِ ٱسۡتَغۡنَىٰ
എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
Ayah 80:6
فَأَنتَ لَهُۥ تَصَدَّىٰ
നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു
Ayah 80:7
وَمَا عَلَیۡكَ أَلَّا یَزَّكَّىٰ
അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം
Ayah 80:8
وَأَمَّا مَن جَاۤءَكَ یَسۡعَىٰ
എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ
Ayah 80:9
وَهُوَ یَخۡشَىٰ
(അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്
Ayah 80:10
فَأَنتَ عَنۡهُ تَلَهَّىٰ
അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു
Ayah 80:11
كَلَّاۤ إِنَّهَا تَذۡكِرَةࣱ
നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച
Ayah 80:12
فَمَن شَاۤءَ ذَكَرَهُۥ
അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ
Ayah 80:13
فِی صُحُفࣲ مُّكَرَّمَةࣲ
ആദരണീയമായ ചില ഏടുകളിലാണത്
Ayah 80:14
مَّرۡفُوعَةࣲ مُّطَهَّرَةِۭ
ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
Ayah 80:15
بِأَیۡدِی سَفَرَةࣲ
ചില സന്ദേശവാഹകരുടെ കൈകളിലാണത്
Ayah 80:16
كِرَامِۭ بَرَرَةࣲ
മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ
Ayah 80:17
قُتِلَ ٱلۡإِنسَـٰنُ مَاۤ أَكۡفَرَهُۥ
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍
Ayah 80:18
مِنۡ أَیِّ شَیۡءٍ خَلَقَهُۥ
ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്
Ayah 80:19
مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ
ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു
Ayah 80:20
ثُمَّ ٱلسَّبِیلَ یَسَّرَهُۥ
പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു
Ayah 80:21
ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ
അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു
Ayah 80:22
ثُمَّ إِذَا شَاۤءَ أَنشَرَهُۥ
പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്
Ayah 80:23
كَلَّا لَمَّا یَقۡضِ مَاۤ أَمَرَهُۥ
നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല
Ayah 80:24
فَلۡیَنظُرِ ٱلۡإِنسَـٰنُ إِلَىٰ طَعَامِهِۦۤ
എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ
Ayah 80:25
أَنَّا صَبَبۡنَا ٱلۡمَاۤءَ صَبࣰّا
നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു
Ayah 80:26
ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقࣰّا
പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി
Ayah 80:27
فَأَنۢبَتۡنَا فِیهَا حَبࣰّا
എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു
Ayah 80:28
وَعِنَبࣰا وَقَضۡبࣰا
മുന്തിരിയും പച്ചക്കറികളും
Ayah 80:29
وَزَیۡتُونࣰا وَنَخۡلࣰا
ഒലീവും ഈന്തപ്പനയും
Ayah 80:30
وَحَدَاۤئِقَ غُلۡبࣰا
ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും
Ayah 80:31
وَفَـٰكِهَةࣰ وَأَبࣰّا
പഴവര്‍ഗവും പുല്ലും
Ayah 80:32
مَّتَـٰعࣰا لَّكُمۡ وَلِأَنۡعَـٰمِكُمۡ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
Ayah 80:33
فَإِذَا جَاۤءَتِ ٱلصَّاۤخَّةُ
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍
Ayah 80:34
یَوۡمَ یَفِرُّ ٱلۡمَرۡءُ مِنۡ أَخِیهِ
അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം
Ayah 80:35
وَأُمِّهِۦ وَأَبِیهِ
തന്‍റെ മാതാവിനെയും പിതാവിനെയും
Ayah 80:36
وَصَـٰحِبَتِهِۦ وَبَنِیهِ
ഭാര്യയെയും മക്കളെയും
Ayah 80:37
لِكُلِّ ٱمۡرِئࣲ مِّنۡهُمۡ یَوۡمَئِذࣲ شَأۡنࣱ یُغۡنِیهِ
അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും
Ayah 80:38
وُجُوهࣱ یَوۡمَئِذࣲ مُّسۡفِرَةࣱ
അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
Ayah 80:39
ضَاحِكَةࣱ مُّسۡتَبۡشِرَةࣱ
ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും
Ayah 80:40
وَوُجُوهࣱ یَوۡمَئِذٍ عَلَیۡهَا غَبَرَةࣱ
വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും
Ayah 80:41
تَرۡهَقُهَا قَتَرَةٌ
അവയെ കൂരിരുട്ട് മൂടിയിരിക്കും
Ayah 80:42
أُو۟لَـٰۤئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ
അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍