Ayah 82:1
۞ إِذَا ٱلسَّمَاۤءُ ٱنفَطَرَتۡ
ആകാശം പൊട്ടി പിളരുമ്പോള്‍
Ayah 82:2
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍
Ayah 82:3
وَإِذَا ٱلۡبِحَارُ فُجِّرَتۡ
സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍
Ayah 82:4
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
ഖബ്‌റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്‍
Ayah 82:5
عَلِمَتۡ نَفۡسࣱ مَّا قَدَّمَتۡ وَأَخَّرَتۡ
ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്
Ayah 82:6
یَـٰۤأَیُّهَا ٱلۡإِنسَـٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِیمِ
ഹേ; മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്
Ayah 82:7
ٱلَّذِی خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍
Ayah 82:8
فِیۤ أَیِّ صُورَةࣲ مَّا شَاۤءَ رَكَّبَكَ
താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍
Ayah 82:9
كَلَّا بَلۡ تُكَذِّبُونَ بِٱلدِّینِ
അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു
Ayah 82:10
وَإِنَّ عَلَیۡكُمۡ لَحَـٰفِظِینَ
തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്
Ayah 82:11
كِرَامࣰا كَـٰتِبِینَ
രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്‍മാര്‍
Ayah 82:12
یَعۡلَمُونَ مَا تَفۡعَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു
Ayah 82:13
إِنَّ ٱلۡأَبۡرَارَ لَفِی نَعِیمࣲ
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും
Ayah 82:14
وَإِنَّ ٱلۡفُجَّارَ لَفِی جَحِیمࣲ
തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
Ayah 82:15
یَصۡلَوۡنَهَا یَوۡمَ ٱلدِّینِ
പ്രതിഫലത്തിന്‍റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്
Ayah 82:16
وَمَا هُمۡ عَنۡهَا بِغَاۤئِبِینَ
അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല
Ayah 82:17
وَمَاۤ أَدۡرَىٰكَ مَا یَوۡمُ ٱلدِّینِ
പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
Ayah 82:18
ثُمَّ مَاۤ أَدۡرَىٰكَ مَا یَوۡمُ ٱلدِّینِ
വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ
Ayah 82:19
یَوۡمَ لَا تَمۡلِكُ نَفۡسࣱ لِّنَفۡسࣲ شَیۡءࣰاۖ وَٱلۡأَمۡرُ یَوۡمَئِذࣲ لِّلَّهِ
ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും