Ayah 96:1
ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِی خَلَقَ
സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക
Ayah 96:2
خَلَقَ ٱلۡإِنسَـٰنَ مِنۡ عَلَقٍ
മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു
Ayah 96:3
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
നീ വായിക്കുക നിന്‍റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു
Ayah 96:4
ٱلَّذِی عَلَّمَ بِٱلۡقَلَمِ
പേന കൊണ്ട് പഠിപ്പിച്ചവന്‍
Ayah 96:5
عَلَّمَ ٱلۡإِنسَـٰنَ مَا لَمۡ یَعۡلَمۡ
മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു
Ayah 96:6
كَلَّاۤ إِنَّ ٱلۡإِنسَـٰنَ لَیَطۡغَىٰۤ
നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായി തീരുന്നു
Ayah 96:7
أَن رَّءَاهُ ٱسۡتَغۡنَىٰۤ
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍
Ayah 96:8
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰۤ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം
Ayah 96:9
أَرَءَیۡتَ ٱلَّذِی یَنۡهَىٰ
വിലക്കുന്നവനെ നീ കണ്ടുവോ
Ayah 96:10
عَبۡدًا إِذَا صَلَّىٰۤ
ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍
Ayah 96:11
أَرَءَیۡتَ إِن كَانَ عَلَى ٱلۡهُدَىٰۤ
അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍ , (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ
Ayah 96:12
أَوۡ أَمَرَ بِٱلتَّقۡوَىٰۤ
അഥവാ അദ്ദേഹം സൂക്ഷ്മത കൈ കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍
Ayah 96:13
أَرَءَیۡتَ إِن كَذَّبَ وَتَوَلَّىٰۤ
അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ
Ayah 96:14
أَلَمۡ یَعۡلَم بِأَنَّ ٱللَّهَ یَرَىٰ
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണെ്ടന്ന്
Ayah 96:15
كَلَّا لَئِن لَّمۡ یَنتَهِ لَنَسۡفَعَۢا بِٱلنَّاصِیَةِ
നിസ്സംശയം. അവന്‍ വിരമിച്ചിട്ടില്ലെങ്കല്‍ നാം ആ കുടുമ പിടിച്ചു വലിക്കുക തന്നെ ചെയ്യും
Ayah 96:16
نَاصِیَةࣲ كَـٰذِبَةٍ خَاطِئَةࣲ
കള്ളം പറയുന്ന , പാപം ചെയ്യുന്ന കുടുമ
Ayah 96:17
فَلۡیَدۡعُ نَادِیَهُۥ
എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ
Ayah 96:18
سَنَدۡعُ ٱلزَّبَانِیَةَ
നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം
Ayah 96:19
كَلَّا لَا تُطِعۡهُ وَ̅ٱ̅سۡ̅جُ̅دۡ̅ وَٱقۡتَرِب
നിസ്സംശയം; നീ അവനെ അനുസരിച്ചു പോകരുത് , നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക