Surah 95 of 114

Surah The Fig

At-Tin

سُوْرَةُ التِّيْنِ

8 ayahs · Mecca

Read Surah The Fig (سُوْرَةُ التِّيْنِ, At-Tin) — chapter 95 of the Holy Quran with 8 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 95:1

1

وَٱلتِّینِ وَٱلزَّیۡتُونِ 

അത്തിയും, ഒലീവും

Ayah 95:2

2

وَطُورِ سِینِینَ 

സീനാപര്‍വ്വതവും

Ayah 95:3

3

وَهَـٰذَا ٱلۡبَلَدِ ٱلۡأَمِینِ 

നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം

Ayah 95:4

4

لَقَدۡ خَلَقۡنَا ٱلۡإِنسَـٰنَ فِیۤ أَحۡسَنِ تَقۡوِیمࣲ 

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു

Ayah 95:5

5

ثُمَّ رَدَدۡنَـٰهُ أَسۡفَلَ سَـٰفِلِینَ 

പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു

Ayah 95:6

6

إِلَّا ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ فَلَهُمۡ أَجۡرٌ غَیۡرُ مَمۡنُونࣲ 

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും

Ayah 95:7

7

فَمَا یُكَذِّبُكَ بَعۡدُ بِٱلدِّینِ 

എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌

Ayah 95:8

8

أَلَیۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَـٰكِمِینَ 

അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ