Surah 79 of 114

Surah Those who drag forth

An-Naazi'aat

سُوْرَةُ النَّازِعَاتِ

46 ayahs · Mecca

Read Surah Those who drag forth (سُوْرَةُ النَّازِعَاتِ, An-Naazi'aat) — chapter 79 of the Holy Quran with 46 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 79:1

1

وَٱلنَّـٰزِعَـٰتِ غَرۡقࣰا 

(അവിശ്വാസികളിലേക്ക്‌) ഇറങ്ങിച്ചെന്ന് (അവരുടെ ആത്മാവുകളെ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം

Ayah 79:2

2

وَٱلنَّـٰشِطَـٰتِ نَشۡطࣰا 

(സത്യവിശ്വാസികളുടെ ആത്മാവുകളെ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം

Ayah 79:3

3

وَٱلسَّـٰبِحَـٰتِ سَبۡحࣰا 

ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം

Ayah 79:4

4

فَٱلسَّـٰبِقَـٰتِ سَبۡقࣰا 

എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം

Ayah 79:5

5

فَٱلۡمُدَبِّرَ ٰتِ أَمۡرࣰا 

കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം

Ayah 79:6

6

یَوۡمَ تَرۡجُفُ ٱلرَّاجِفَةُ 

ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം

Ayah 79:7

7

تَتۡبَعُهَا ٱلرَّادِفَةُ 

അതിനെ തുടര്‍ന്ന് അതിന്‍റെ പിന്നാലെ മറ്റൊന്നും

Ayah 79:8

8

قُلُوبࣱ یَوۡمَئِذࣲ وَاجِفَةٌ 

ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും

Ayah 79:9

9

أَبۡصَـٰرُهَا خَـٰشِعَةࣱ 

അവയുടെ കണ്ണുകള്‍ അന്ന് കീഴ്പോട്ടു താഴ്ന്നിരിക്കും

Ayah 79:10

10

یَقُولُونَ أَءِنَّا لَمَرۡدُودُونَ فِی ٱلۡحَافِرَةِ 

അവര്‍ പറയും: തീര്‍ച്ചയായും നാം (നമ്മുടെ) മുന്‍സ്ഥിതിയിലേക്ക് മടക്കപ്പെടുന്നവരാണോ

Ayah 79:11

11

أَءِذَا كُنَّا عِظَـٰمࣰا نَّخِرَةࣰ 

നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും (നമുക്ക് മടക്കമോ)

Ayah 79:12

12

قَالُوا۟ تِلۡكَ إِذࣰا كَرَّةٌ خَاسِرَةࣱ 

അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌

Ayah 79:13

13

فَإِنَّمَا هِیَ زَجۡرَةࣱ وَ ٰحِدَةࣱ 

അത് ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും

Ayah 79:14

14

فَإِذَا هُم بِٱلسَّاهِرَةِ 

അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു

Ayah 79:15

15

هَلۡ أَتَىٰكَ حَدِیثُ مُوسَىٰۤ 

മൂസാനബിയുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ

Ayah 79:16

16

إِذۡ نَادَىٰهُ رَبُّهُۥ بِٱلۡوَادِ ٱلۡمُقَدَّسِ طُوًى 

ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം

Ayah 79:17

17

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ 

നീ ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു

Ayah 79:18

18

فَقُلۡ هَل لَّكَ إِلَىٰۤ أَن تَزَكَّىٰ 

എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍ തയ്യാറുണ്ടോ

Ayah 79:19

19

وَأَهۡدِیَكَ إِلَىٰ رَبِّكَ فَتَخۡشَىٰ 

നിന്‍റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട് നീ ഭയപ്പെടാനും (തയ്യാറുണ്ടോ)

Ayah 79:20

20

فَأَرَىٰهُ ٱلۡءَایَةَ ٱلۡكُبۡرَىٰ 

അങ്ങനെ അദ്ദേഹം (മൂസാ) അവന്ന് ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു

Ayah 79:21

21

فَكَذَّبَ وَعَصَىٰ 

അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു

Ayah 79:22

22

ثُمَّ أَدۡبَرَ یَسۡعَىٰ 

പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി

Ayah 79:23

23

فَحَشَرَ فَنَادَىٰ 

അങ്ങനെ അവന്‍ (തന്‍റെ ആള്‍ക്കാരെ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു

Ayah 79:24

24

فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ 

ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു

Ayah 79:25

25

فَأَخَذَهُ ٱللَّهُ نَكَالَ ٱلۡءَاخِرَةِ وَٱلۡأُولَىٰۤ 

അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി

Ayah 79:26

26

إِنَّ فِی ذَ ٰلِكَ لَعِبۡرَةࣰ لِّمَن یَخۡشَىٰۤ 

തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക് ഒരു ഗുണപാഠമുണ്ട്‌

Ayah 79:27

27

ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَاۤءُۚ بَنَىٰهَا 

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു

Ayah 79:28

28

رَفَعَ سَمۡكَهَا فَسَوَّىٰهَا 

അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു

Ayah 79:29

29

وَأَغۡطَشَ لَیۡلَهَا وَأَخۡرَجَ ضُحَىٰهَا 

അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു

Ayah 79:30

30

وَٱلۡأَرۡضَ بَعۡدَ ذَ ٰلِكَ دَحَىٰهَاۤ 

അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു

Ayah 79:31

31

أَخۡرَجَ مِنۡهَا مَاۤءَهَا وَمَرۡعَىٰهَا 

അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു

Ayah 79:32

32

وَٱلۡجِبَالَ أَرۡسَىٰهَا 

പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു

Ayah 79:33

33

مَتَـٰعࣰا لَّكُمۡ وَلِأَنۡعَـٰمِكُمۡ 

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌

Ayah 79:34

34

فَإِذَا جَاۤءَتِ ٱلطَّاۤمَّةُ ٱلۡكُبۡرَىٰ 

എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം

Ayah 79:35

35

یَوۡمَ یَتَذَكَّرُ ٱلۡإِنسَـٰنُ مَا سَعَىٰ 

അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം

Ayah 79:36

36

وَبُرِّزَتِ ٱلۡجَحِیمُ لِمَن یَرَىٰ 

കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം

Ayah 79:37

37

فَأَمَّا مَن طَغَىٰ 

(അന്ന്‌) ആര്‍ അതിരുകവിയുകയും

Ayah 79:38

38

وَءَاثَرَ ٱلۡحَیَوٰةَ ٱلدُّنۡیَا 

ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ

Ayah 79:39

39

فَإِنَّ ٱلۡجَحِیمَ هِیَ ٱلۡمَأۡوَىٰ 

(അവന്ന്‌) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതം

Ayah 79:40

40

وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ 

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ

Ayah 79:41

41

فَإِنَّ ٱلۡجَنَّةَ هِیَ ٱلۡمَأۡوَىٰ 

(അവന്ന്‌) സ്വര്‍ഗം തന്നെയാണ് സങ്കേതം

Ayah 79:42

42

یَسۡءَلُونَكَ عَنِ ٱلسَّاعَةِ أَیَّانَ مُرۡسَىٰهَا 

ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ് സംഭവിക്കുക എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു

Ayah 79:43

43

فِیمَ أَنتَ مِن ذِكۡرَىٰهَاۤ 

നിനക്ക് അതിനെപ്പറ്റി എന്ത് പറയാനാണുള്ളത്‌

Ayah 79:44

44

إِلَىٰ رَبِّكَ مُنتَهَىٰهَاۤ 

നിന്‍റെ രക്ഷിതാവിങ്കലേക്കാണ് അതിന്‍റെ കലാശം

Ayah 79:45

45

إِنَّمَاۤ أَنتَ مُنذِرُ مَن یَخۡشَىٰهَا 

അതിനെ ഭയപ്പെടുന്നവര്‍ക്ക് ഒരു താക്കീതുകാരന്‍ മാത്രമാണ് നീ

Ayah 79:46

46

كَأَنَّهُمۡ یَوۡمَ یَرَوۡنَهَا لَمۡ یَلۡبَثُوۤا۟ إِلَّا عَشِیَّةً أَوۡ ضُحَىٰهَا 

അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക)