Ayah 92:1
وَٱلَّیۡلِ إِذَا یَغۡشَىٰ
രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍
Ayah 92:2
وَٱلنَّهَارِ إِذَا تَجَلَّىٰ
പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍
Ayah 92:3
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰۤ
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം
Ayah 92:4
إِنَّ سَعۡیَكُمۡ لَشَتَّىٰ
തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു
Ayah 92:5
فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
Ayah 92:6
وَصَدَّقَ بِٱلۡحُسۡنَىٰ
ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
Ayah 92:7
فَسَنُیَسِّرُهُۥ لِلۡیُسۡرَىٰ
അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്
Ayah 92:8
وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ
എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും
Ayah 92:9
وَكَذَّبَ بِٱلۡحُسۡنَىٰ
ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
Ayah 92:10
فَسَنُیَسِّرُهُۥ لِلۡعُسۡرَىٰ
അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്
Ayah 92:11
وَمَا یُغۡنِی عَنۡهُ مَالُهُۥۤ إِذَا تَرَدَّىٰۤ
അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല
Ayah 92:12
إِنَّ عَلَیۡنَا لَلۡهُدَىٰ
തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു
Ayah 92:13
وَإِنَّ لَنَا لَلۡءَاخِرَةَ وَٱلۡأُولَىٰ
തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും
Ayah 92:14
فَأَنذَرۡتُكُمۡ نَارࣰا تَلَظَّىٰ
അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു
Ayah 92:15
لَا یَصۡلَىٰهَاۤ إِلَّا ٱلۡأَشۡقَى
ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല
Ayah 92:16
ٱلَّذِی كَذَّبَ وَتَوَلَّىٰ
നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)
Ayah 92:17
وَسَیُجَنَّبُهَا ٱلۡأَتۡقَى
ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്
Ayah 92:18
ٱلَّذِی یُؤۡتِی مَالَهُۥ یَتَزَكَّىٰ
പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)
Ayah 92:19
وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةࣲ تُجۡزَىٰۤ
പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല
Ayah 92:20
إِلَّا ٱبۡتِغَاۤءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ
തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ
Ayah 92:21
وَلَسَوۡفَ یَرۡضَىٰ
വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്