Ayah 93:1
وَٱلضُّحَىٰ
പൂര്‍വ്വാഹ്നം തന്നെയാണ സത്യം
Ayah 93:2
وَٱلَّیۡلِ إِذَا سَجَىٰ
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
Ayah 93:3
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല
Ayah 93:4
وَلَلۡءَاخِرَةُ خَیۡرࣱ لَّكَ مِنَ ٱلۡأُولَىٰ
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്
Ayah 93:5
وَلَسَوۡفَ یُعۡطِیكَ رَبُّكَ فَتَرۡضَىٰۤ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
Ayah 93:6
أَلَمۡ یَجِدۡكَ یَتِیمࣰا فَءَاوَىٰ
നിന്നെ അവന്‍ ഒരു അനാഥയായി കണെ്ടത്തുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ
Ayah 93:7
وَوَجَدَكَ ضَاۤلࣰّا فَهَدَىٰ
നിന്നെ അവന്‍ വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു
Ayah 93:8
وَوَجَدَكَ عَاۤئِلࣰا فَأَغۡنَىٰ
നിന്നെ അവന്‍ ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു
Ayah 93:9
فَأَمَّا ٱلۡیَتِیمَ فَلَا تَقۡهَرۡ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
Ayah 93:10
وَأَمَّا ٱلسَّاۤئِلَ فَلَا تَنۡهَرۡ
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്
Ayah 93:11
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക