Ayah 84:1
۞ إِذَا ٱلسَّمَاۤءُ ٱنشَقَّتۡ
ആകാശം പിളരുമ്പോള്‍
Ayah 84:2
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും
Ayah 84:3
وَإِذَا ٱلۡأَرۡضُ مُدَّتۡ
ഭൂമി നീട്ടപ്പെടുമ്പോള്‍
Ayah 84:4
وَأَلۡقَتۡ مَا فِیهَا وَتَخَلَّتۡ
അതിലുള്ളത് അത് (പുറത്തേക്ക്) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍
Ayah 84:5
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും
Ayah 84:6
یَـٰۤأَیُّهَا ٱلۡإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحࣰا فَمُلَـٰقِیهِ
ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു
Ayah 84:7
فَأَمَّا مَنۡ أُوتِیَ كِتَـٰبَهُۥ بِیَمِینِهِۦ
എന്നാല്‍ (പരലോകത്ത്) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ
Ayah 84:8
فَسَوۡفَ یُحَاسَبُ حِسَابࣰا یَسِیرࣰا
അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്
Ayah 84:9
وَیَنقَلِبُ إِلَىٰۤ أَهۡلِهِۦ مَسۡرُورࣰا
അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും
Ayah 84:10
وَأَمَّا مَنۡ أُوتِیَ كِتَـٰبَهُۥ وَرَاۤءَ ظَهۡرِهِۦ
എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
Ayah 84:11
فَسَوۡفَ یَدۡعُوا۟ ثُبُورࣰا
അവന്‍ നാശമേ എന്ന് നിലവിളിക്കുകയും
Ayah 84:12
وَیَصۡلَىٰ سَعِیرًا
ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും
Ayah 84:13
إِنَّهُۥ كَانَ فِیۤ أَهۡلِهِۦ مَسۡرُورًا
തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു
Ayah 84:14
إِنَّهُۥ ظَنَّ أَن لَّن یَحُورَ
തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്
Ayah 84:15
بَلَىٰۤۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِیرࣰا
അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു
Ayah 84:16
فَلَاۤ أُقۡسِمُ بِٱلشَّفَقِ
എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു
Ayah 84:17
وَٱلَّیۡلِ وَمَا وَسَقَ
രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും
Ayah 84:18
وَٱلۡقَمَرِ إِذَا ٱتَّسَقَ
ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും
Ayah 84:19
لَتَرۡكَبُنَّ طَبَقًا عَن طَبَقࣲ
തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്
Ayah 84:20
فَمَا لَهُمۡ لَا یُؤۡمِنُونَ
എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല
Ayah 84:21
وَإِذَا قُرِئَ عَلَیۡهِمُ ٱلۡقُرۡءَانُ لَا یَ̅سۡ̅جُ̅دُ̅و̅نَ̅
അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല
Ayah 84:22
بَلِ ٱلَّذِینَ كَفَرُوا۟ یُكَذِّبُونَ
പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്
Ayah 84:23
وَٱللَّهُ أَعۡلَمُ بِمَا یُوعُونَ
അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു
Ayah 84:24
فَبَشِّرۡهُم بِعَذَابٍ أَلِیمٍ
ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക
Ayah 84:25
إِلَّا ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمۡ أَجۡرٌ غَیۡرُ مَمۡنُونِۭ
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്