Surah 85 of 114

Surah The Constellations

Al-Burooj

سُوْرَةُ الْبُرُوْجِ

22 ayahs · Mecca

Read Surah The Constellations (سُوْرَةُ الْبُرُوْجِ, Al-Burooj) — chapter 85 of the Holy Quran with 22 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 85:1

1

وَٱلسَّمَاۤءِ ذَاتِ ٱلۡبُرُوجِ 

നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ സത്യം

Ayah 85:2

2

وَٱلۡیَوۡمِ ٱلۡمَوۡعُودِ 

വാഗ്ദാനം ചെയ്യപ്പെട്ട ആ ദിവസം തന്നെയാണ സത്യം

Ayah 85:3

3

وَشَاهِدࣲ وَمَشۡهُودࣲ 

സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ സത്യം

Ayah 85:4

4

قُتِلَ أَصۡحَـٰبُ ٱلۡأُخۡدُودِ 

ആ കിടങ്ങിന്‍റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ

Ayah 85:5

5

ٱلنَّارِ ذَاتِ ٱلۡوَقُودِ 

അതായത് വിറകു നിറച്ച തീയുടെ ആള്‍ക്കാര്‍

Ayah 85:6

6

إِذۡ هُمۡ عَلَیۡهَا قُعُودࣱ 

അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം

Ayah 85:7

7

وَهُمۡ عَلَىٰ مَا یَفۡعَلُونَ بِٱلۡمُؤۡمِنِینَ شُهُودࣱ 

സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്‌സാക്ഷികളായിരുന്നു

Ayah 85:8

8

وَمَا نَقَمُوا۟ مِنۡهُمۡ إِلَّاۤ أَن یُؤۡمِنُوا۟ بِٱللَّهِ ٱلۡعَزِیزِ ٱلۡحَمِیدِ 

പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദ്ദകര്‍) ചുമത്തിയ കുറ്റം

Ayah 85:9

9

ٱلَّذِی لَهُۥ مُلۡكُ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَیۡءࣲ شَهِیدٌ 

ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു

Ayah 85:10

10

إِنَّ ٱلَّذِینَ فَتَنُوا۟ ٱلۡمُؤۡمِنِینَ وَٱلۡمُؤۡمِنَـٰتِ ثُمَّ لَمۡ یَتُوبُوا۟ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِیقِ 

സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും മര്‍ദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കു നരകശിക്ഷയുണ്ട്‌. തീര്‍ച്ച. അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്‌

Ayah 85:11

11

إِنَّ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمۡ جَنَّـٰتࣱ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُۚ ذَ ٰلِكَ ٱلۡفَوۡزُ ٱلۡكَبِیرُ 

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌; തീര്‍ച്ച. അതത്രെ വലിയ വിജയം

Ayah 85:12

12

إِنَّ بَطۡشَ رَبِّكَ لَشَدِیدٌ 

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ പിടുത്തം കഠിനമായത് തന്നെയാകുന്നു

Ayah 85:13

13

إِنَّهُۥ هُوَ یُبۡدِئُ وَیُعِیدُ 

തീര്‍ച്ചയായും അവന്‍ തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നതും ആവര്‍ത്തിച്ച് ഉണ്ടാക്കുന്നതും

Ayah 85:14

14

وَهُوَ ٱلۡغَفُورُ ٱلۡوَدُودُ 

അവന്‍ ഏറെ പൊറുക്കുന്നവനും ഏറെ സ്നേഹമുള്ളവനും

Ayah 85:15

15

ذُو ٱلۡعَرۡشِ ٱلۡمَجِیدُ 

സിംഹാസനത്തിന്‍റെ ഉടമയും, മഹത്വമുള്ളവനും

Ayah 85:16

16

فَعَّالࣱ لِّمَا یُرِیدُ 

താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് തികച്ചും പ്രാവര്‍ത്തികമാക്കുന്നവനുമാണ്‌

Ayah 85:17

17

هَلۡ أَتَىٰكَ حَدِیثُ ٱلۡجُنُودِ 

ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരിക്കുന്നോ

Ayah 85:18

18

فِرۡعَوۡنَ وَثَمُودَ 

അഥവാ ഫിര്‍ഔന്‍റെയും ഥമൂദിന്‍റെയും (വര്‍ത്തമാനം)

Ayah 85:19

19

بَلِ ٱلَّذِینَ كَفَرُوا۟ فِی تَكۡذِیبࣲ 

അല്ല, സത്യനിഷേധികള്‍ നിഷേധിച്ചു തള്ളുന്നതിലാകുന്നു ഏര്‍പെട്ടിട്ടുള്ളത്‌

Ayah 85:20

20

وَٱللَّهُ مِن وَرَاۤئِهِم مُّحِیطُۢ 

അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു

Ayah 85:21

21

بَلۡ هُوَ قُرۡءَانࣱ مَّجِیدࣱ 

അല്ല, അത് മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു

Ayah 85:22

22

فِی لَوۡحࣲ مَّحۡفُوظِۭ 

സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്‌