Ayah 104:1
وَیۡلࣱ لِّكُلِّ هُمَزَةࣲ لُّمَزَةٍ
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം
Ayah 104:2
ٱلَّذِی جَمَعَ مَالࣰا وَعَدَّدَهُۥ
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്
Ayah 104:3
یَحۡسَبُ أَنَّ مَالَهُۥۤ أَخۡلَدَهُۥ
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു
Ayah 104:4
كَلَّاۖ لَیُنۢبَذَنَّ فِی ٱلۡحُطَمَةِ
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും
Ayah 104:5
وَمَاۤ أَدۡرَىٰكَ مَا ٱلۡحُطَمَةُ
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ
Ayah 104:6
نَارُ ٱللَّهِ ٱلۡمُوقَدَةُ
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു
Ayah 104:7
ٱلَّتِی تَطَّلِعُ عَلَى ٱلۡأَفۡءِدَةِ
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
Ayah 104:8
إِنَّهَا عَلَیۡهِم مُّؤۡصَدَةࣱ
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും
Ayah 104:9
فِی عَمَدࣲ مُّمَدَّدَةِۭ
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്