Ayah 105:1
أَلَمۡ تَرَ كَیۡفَ فَعَلَ رَبُّكَ بِأَصۡحَـٰبِ ٱلۡفِیلِ
ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ
Ayah 105:2
أَلَمۡ یَجۡعَلۡ كَیۡدَهُمۡ فِی تَضۡلِیلࣲ
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ
Ayah 105:3
وَأَرۡسَلَ عَلَیۡهِمۡ طَیۡرًا أَبَابِیلَ
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു
Ayah 105:4
تَرۡمِیهِم بِحِجَارَةࣲ مِّن سِجِّیلࣲ
ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ
Ayah 105:5
فَجَعَلَهُمۡ كَعَصۡفࣲ مَّأۡكُولِۭ
അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി