Surah 87 of 114

Surah The Most High

Al-A'laa

سُوْرَةُ الْاَعْلٰي

19 ayahs · Mecca

Read Surah The Most High (سُوْرَةُ الْاَعْلٰي, Al-A'laa) — chapter 87 of the Holy Quran with 19 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 87:1

1

۞ سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى 

അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക

Ayah 87:2

2

ٱلَّذِی خَلَقَ فَسَوَّىٰ 

സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)

Ayah 87:3

3

وَٱلَّذِی قَدَّرَ فَهَدَىٰ 

വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും

Ayah 87:4

4

وَٱلَّذِیۤ أَخۡرَجَ ٱلۡمَرۡعَىٰ 

മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും

Ayah 87:5

5

فَجَعَلَهُۥ غُثَاۤءً أَحۡوَىٰ 

എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)

Ayah 87:6

6

سَنُقۡرِئُكَ فَلَا تَنسَىٰۤ 

നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല

Ayah 87:7

7

إِلَّا مَا شَاۤءَ ٱللَّهُۚ إِنَّهُۥ یَعۡلَمُ ٱلۡجَهۡرَ وَمَا یَخۡفَىٰ 

അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു

Ayah 87:8

8

وَنُیَسِّرُكَ لِلۡیُسۡرَىٰ 

കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്‌

Ayah 87:9

9

فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ 

അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക

Ayah 87:10

10

سَیَذَّكَّرُ مَن یَخۡشَىٰ 

ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌

Ayah 87:11

11

وَیَتَجَنَّبُهَا ٱلۡأَشۡقَى 

ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌

Ayah 87:12

12

ٱلَّذِی یَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ 

വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍

Ayah 87:13

13

ثُمَّ لَا یَمُوتُ فِیهَا وَلَا یَحۡیَىٰ 

പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല

Ayah 87:14

14

قَدۡ أَفۡلَحَ مَن تَزَكَّىٰ 

തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു

Ayah 87:15

15

وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ 

തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)

Ayah 87:16

16

بَلۡ تُؤۡثِرُونَ ٱلۡحَیَوٰةَ ٱلدُّنۡیَا 

പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു

Ayah 87:17

17

وَٱلۡءَاخِرَةُ خَیۡرࣱ وَأَبۡقَىٰۤ 

പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും

Ayah 87:18

18

إِنَّ هَـٰذَا لَفِی ٱلصُّحُفِ ٱلۡأُولَىٰ 

തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌

Ayah 87:19

19

صُحُفِ إِبۡرَ ٰهِیمَ وَمُوسَىٰ 

അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍