Surah 88 of 114

Surah The Overwhelming

Al-Ghaashiya

سُوْرَةُ الْغَاشِيَةِ

26 ayahs · Mecca

Read Surah The Overwhelming (سُوْرَةُ الْغَاشِيَةِ, Al-Ghaashiya) — chapter 88 of the Holy Quran with 26 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 88:1

1

هَلۡ أَتَىٰكَ حَدِیثُ ٱلۡغَـٰشِیَةِ 

(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ

Ayah 88:2

2

وُجُوهࣱ یَوۡمَئِذٍ خَـٰشِعَةٌ 

അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

Ayah 88:3

3

عَامِلَةࣱ نَّاصِبَةࣱ 

പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും

Ayah 88:4

4

تَصۡلَىٰ نَارًا حَامِیَةࣰ 

ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌

Ayah 88:5

5

تُسۡقَىٰ مِنۡ عَیۡنٍ ءَانِیَةࣲ 

ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌

Ayah 88:6

6

لَّیۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِیعࣲ 

ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല

Ayah 88:7

7

لَّا یُسۡمِنُ وَلَا یُغۡنِی مِن جُوعࣲ 

അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല

Ayah 88:8

8

وُجُوهࣱ یَوۡمَئِذࣲ نَّاعِمَةࣱ 

ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും

Ayah 88:9

9

لِّسَعۡیِهَا رَاضِیَةࣱ 

അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും

Ayah 88:10

10

فِی جَنَّةٍ عَالِیَةࣲ 

ഉന്നതമായ സ്വര്‍ഗത്തില്‍

Ayah 88:11

11

لَّا تَسۡمَعُ فِیهَا لَـٰغِیَةࣰ 

അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല

Ayah 88:12

12

فِیهَا عَیۡنࣱ جَارِیَةࣱ 

അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌

Ayah 88:13

13

فِیهَا سُرُرࣱ مَّرۡفُوعَةࣱ 

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും

Ayah 88:14

14

وَأَكۡوَابࣱ مَّوۡضُوعَةࣱ 

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും

Ayah 88:15

15

وَنَمَارِقُ مَصۡفُوفَةࣱ 

അണിയായി വെക്കപ്പെട്ട തലയണകളും

Ayah 88:16

16

وَزَرَابِیُّ مَبۡثُوثَةٌ 

വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌

Ayah 88:17

17

أَفَلَا یَنظُرُونَ إِلَى ٱلۡإِبِلِ كَیۡفَ خُلِقَتۡ 

ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌

Ayah 88:18

18

وَإِلَى ٱلسَّمَاۤءِ كَیۡفَ رُفِعَتۡ 

ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌

Ayah 88:19

19

وَإِلَى ٱلۡجِبَالِ كَیۡفَ نُصِبَتۡ 

പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌

Ayah 88:20

20

وَإِلَى ٱلۡأَرۡضِ كَیۡفَ سُطِحَتۡ 

ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌

Ayah 88:21

21

فَذَكِّرۡ إِنَّمَاۤ أَنتَ مُذَكِّرࣱ 

അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു

Ayah 88:22

22

لَّسۡتَ عَلَیۡهِم بِمُصَۣیۡطِرٍ 

നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല

Ayah 88:23

23

إِلَّا مَن تَوَلَّىٰ وَكَفَرَ 

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

Ayah 88:24

24

فَیُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ 

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌

Ayah 88:25

25

إِنَّ إِلَیۡنَاۤ إِیَابَهُمۡ 

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

Ayah 88:26

26

ثُمَّ إِنَّ عَلَیۡنَا حِسَابَهُم 

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ