Surah 99 of 114

Surah The Earthquake

Az-Zalzala

سُوْرَةُ الزِّلْزَالِ

8 ayahs · Madina

Read Surah The Earthquake (سُوْرَةُ الزِّلْزَالِ, Az-Zalzala) — chapter 99 of the Holy Quran with 8 verses. This is a Madina surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 99:1

1

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا 

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം

Ayah 99:2

2

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا 

ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും

Ayah 99:3

3

وَقَالَ ٱلۡإِنسَـٰنُ مَا لَهَا 

അതിന് എന്തുപറ്റി എന്ന് മനുഷ്യന്‍ പറയുകയും ചെയ്താല്‍

Ayah 99:4

4

یَوۡمَئِذࣲ تُحَدِّثُ أَخۡبَارَهَا 

അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌

Ayah 99:5

5

بِأَنَّ رَبَّكَ أَوۡحَىٰ لَهَا 

നിന്‍റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം

Ayah 99:6

6

یَوۡمَئِذࣲ یَصۡدُرُ ٱلنَّاسُ أَشۡتَاتࣰا لِّیُرَوۡا۟ أَعۡمَـٰلَهُمۡ 

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌

Ayah 99:7

7

فَمَن یَعۡمَلۡ مِثۡقَالَ ذَرَّةٍ خَیۡرࣰا یَرَهُۥ 

അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത് കാണും

Ayah 99:8

8

وَمَن یَعۡمَلۡ مِثۡقَالَ ذَرَّةࣲ شَرࣰّا یَرَهُۥ 

ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും