Ayah 102:1
أَلۡهَىٰكُمُ ٱلتَّكَاثُرُ
പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു
Ayah 102:2
حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ
നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും
Ayah 102:3
كَلَّا سَوۡفَ تَعۡلَمُونَ
നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും
Ayah 102:4
ثُمَّ كَلَّا سَوۡفَ تَعۡلَمُونَ
പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും
Ayah 102:5
كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡیَقِینِ
നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍
Ayah 102:6
لَتَرَوُنَّ ٱلۡجَحِیمَ
ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും
Ayah 102:7
ثُمَّ لَتَرَوُنَّهَا عَیۡنَ ٱلۡیَقِینِ
പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും
Ayah 102:8
ثُمَّ لَتُسۡءَلُنَّ یَوۡمَئِذٍ عَنِ ٱلنَّعِیمِ
പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും