Surah 77 of 114

Surah The Emissaries

Al-Mursalaat

سُوْرَةُ الْمُرْسَلَاتِ

50 ayahs · Mecca

Read Surah The Emissaries (سُوْرَةُ الْمُرْسَلَاتِ, Al-Mursalaat) — chapter 77 of the Holy Quran with 50 verses. This is a Mecca surah. Below is the complete Arabic text with Malayalam translation. For word-by-word meaning, classical tafseer, audio recitation, and other translations, open this surah in the interactive reader.

Ayah 77:1

1

وَٱلۡمُرۡسَلَـٰتِ عُرۡفࣰا 

തുടരെത്തുടരെ അയക്കപ്പെടുന്നവയും

Ayah 77:2

2

فَٱلۡعَـٰصِفَـٰتِ عَصۡفࣰا 

ശക്തിയായി ആഞ്ഞടിക്കുന്നവയും

Ayah 77:3

3

وَٱلنَّـٰشِرَ ٰتِ نَشۡرࣰا 

പരക്കെ വ്യാപിപ്പിക്കുന്നവയും

Ayah 77:4

4

فَٱلۡفَـٰرِقَـٰتِ فَرۡقࣰا 

വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും

Ayah 77:5

5

فَٱلۡمُلۡقِیَـٰتِ ذِكۡرًا 

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം

Ayah 77:6

6

عُذۡرًا أَوۡ نُذۡرًا 

ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ

Ayah 77:7

7

إِنَّمَا تُوعَدُونَ لَوَ ٰقِعࣱ 

തീര്‍ച്ചയായും നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു

Ayah 77:8

8

فَإِذَا ٱلنُّجُومُ طُمِسَتۡ 

നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും

Ayah 77:9

9

وَإِذَا ٱلسَّمَاۤءُ فُرِجَتۡ 

ആകാശം പിളര്‍ത്തപ്പെടുകയും

Ayah 77:10

10

وَإِذَا ٱلۡجِبَالُ نُسِفَتۡ 

പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും

Ayah 77:11

11

وَإِذَا ٱلرُّسُلُ أُقِّتَتۡ 

ദൂതന്‍മാര്‍ക്ക് സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍

Ayah 77:12

12

لِأَیِّ یَوۡمٍ أُجِّلَتۡ 

ഏതൊരു ദിവസത്തേക്കാണ് അവര്‍ക്ക് അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌

Ayah 77:13

13

لِیَوۡمِ ٱلۡفَصۡلِ 

തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌

Ayah 77:14

14

وَمَاۤ أَدۡرَىٰكَ مَا یَوۡمُ ٱلۡفَصۡلِ 

ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന് നിനക്കറിയുമോ

Ayah 77:15

15

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:16

16

أَلَمۡ نُهۡلِكِ ٱلۡأَوَّلِینَ 

പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ

Ayah 77:17

17

ثُمَّ نُتۡبِعُهُمُ ٱلۡءَاخِرِینَ 

പിന്നീട് പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌

Ayah 77:18

18

كَذَ ٰلِكَ نَفۡعَلُ بِٱلۡمُجۡرِمِینَ 

അപ്രകാരമാണ് നാം കുറ്റവാളികളെക്കൊണ്ട് പ്രവര്‍ത്തിക്കുക

Ayah 77:19

19

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും നാശം

Ayah 77:20

20

أَلَمۡ نَخۡلُقكُّم مِّن مَّاۤءࣲ مَّهِینࣲ 

നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ

Ayah 77:21

21

فَجَعَلۡنَـٰهُ فِی قَرَارࣲ مَّكِینٍ 

എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു

Ayah 77:22

22

إِلَىٰ قَدَرࣲ مَّعۡلُومࣲ 

നിശ്ചിതമായ ഒരു അവധി വരെ

Ayah 77:23

23

فَقَدَرۡنَا فَنِعۡمَ ٱلۡقَـٰدِرُونَ 

അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍

Ayah 77:24

24

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:25

25

أَلَمۡ نَجۡعَلِ ٱلۡأَرۡضَ كِفَاتًا 

ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ

Ayah 77:26

26

أَحۡیَاۤءࣰ وَأَمۡوَ ٰتࣰا 

മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും

Ayah 77:27

27

وَجَعَلۡنَا فِیهَا رَوَ ٰسِیَ شَـٰمِخَـٰتࣲ وَأَسۡقَیۡنَـٰكُم مَّاۤءࣰ فُرَاتࣰا 

അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു

Ayah 77:28

28

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:29

29

ٱنطَلِقُوۤا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ 

(ഹേ, സത്യനിഷേധികളേ,) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍ നിഷേധിച്ചു തള്ളിയിരുന്നത് അതിലേക്ക് നിങ്ങള്‍ പോയി ക്കൊള്ളുക

Ayah 77:30

30

ٱنطَلِقُوۤا۟ إِلَىٰ ظِلࣲّ ذِی ثَلَـٰثِ شُعَبࣲ 

മൂന്ന് ശാഖകളുള്ള ഒരു തരം തണലിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക

Ayah 77:31

31

لَّا ظَلِیلࣲ وَلَا یُغۡنِی مِنَ ٱللَّهَبِ 

അത് തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല

Ayah 77:32

32

إِنَّهَا تَرۡمِی بِشَرَرࣲ كَٱلۡقَصۡرِ 

തീര്‍ച്ചയായും അത് (നരകം) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും

Ayah 77:33

33

كَأَنَّهُۥ جِمَـٰلَتࣱ صُفۡرࣱ 

അത് (തീപ്പൊരി) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും

Ayah 77:34

34

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:35

35

هَـٰذَا یَوۡمُ لَا یَنطِقُونَ 

അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌

Ayah 77:36

36

وَلَا یُؤۡذَنُ لَهُمۡ فَیَعۡتَذِرُونَ 

അവര്‍ക്ക് ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല

Ayah 77:37

37

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:38

38

هَـٰذَا یَوۡمُ ٱلۡفَصۡلِۖ جَمَعۡنَـٰكُمۡ وَٱلۡأَوَّلِینَ 

(അന്നവരോട് പറയപ്പെടും:) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു

Ayah 77:39

39

فَإِن كَانَ لَكُمۡ كَیۡدࣱ فَكِیدُونِ 

ഇനി നിങ്ങള്‍ക്ക് വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക

Ayah 77:40

40

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:41

41

إِنَّ ٱلۡمُتَّقِینَ فِی ظِلَـٰلࣲ وَعُیُونࣲ 

തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ (സ്വര്‍ഗത്തില്‍) തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു

Ayah 77:42

42

وَفَوَ ٰكِهَ مِمَّا یَشۡتَهُونَ 

അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും

Ayah 77:43

43

كُلُوا۟ وَٱشۡرَبُوا۟ هَنِیۤءَۢا بِمَا كُنتُمۡ تَعۡمَلُونَ 

(അവരോട് പറയപ്പെടും:) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക

Ayah 77:44

44

إِنَّا كَذَ ٰلِكَ نَجۡزِی ٱلۡمُحۡسِنِینَ 

തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്‌

Ayah 77:45

45

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:46

46

كُلُوا۟ وَتَمَتَّعُوا۟ قَلِیلًا إِنَّكُم مُّجۡرِمُونَ 

(അവരോട് പറയപ്പെടും:) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു

Ayah 77:47

47

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:48

48

وَإِذَا قِیلَ لَهُمُ ٱرۡكَعُوا۟ لَا یَرۡكَعُونَ 

അവരോട് കുമ്പിടൂ എന്ന് പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുകയില്ല

Ayah 77:49

49

وَیۡلࣱ یَوۡمَئِذࣲ لِّلۡمُكَذِّبِینَ 

അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം

Ayah 77:50

50

فَبِأَیِّ حَدِیثِۭ بَعۡدَهُۥ یُؤۡمِنُونَ 

ഇനി ഇതിന് (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌

Surah The Emissaries (سُوْرَةُ الْمُرْسَلَاتِ) — Read with Malayalam Translation, Tafseer & Audio | Quran Thafseer